Thursday, 17 June 2021


 

 

കോവിഡ് വ്യാപനം മൂലം     ഈ അധ്യയന വർഷവും സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ എല്ലാകുട്ടികളും ഓൺലൈൻ പഠന രീതികളുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടു ജ്ഞാനപ്രദായനി ശക്തമായി മുന്നോട്ട് 

കൃത്യമായി 10 മണിക്ക് തന്നെ ഓൺലൈൻ ക്‌ളാസിൽ 98 ശതമാനത്തോളം കുട്ടികളും എത്തിചേരുന്നു .

ഓൺലൈൻ സംവിധാനമില്ലാത്ത കുട്ടികൾക്ക് സഹായങ്ങൾ എത്തിച്ച് നൽകി.

 ഗൂഗിൾ മീറ്റ് പ്ലാറ്റ് ഫോമിൽ  ദിവസേനെ ക്‌ളാസ്സുകൾ .

Tuesday, 3 December 2019

ബാലുശ്ശേരി ഉപ ജില്ലാ കലോത്സവം ,അറബി സാഹിത്യോത്സവത്തിൽ 41 പോയന്റുകളോടെയും     ശാസ്ത്രോത്സവത്തിൽ ഗണിത ഗണിത ശാസ്ത്ര മേളയിൽ 36 പോയന്റുകളോടെയും  ജ്ഞാനപ്രദായനി A L P സ്‌കൂൾ  ഓവറോൾ ഒന്നാം സ്ഥാനം  നേടി കലോത്സവം ജനറൽ വിഭാഗത്തിൽ  46 പോയിന്റുകളോടെ  സ്‌കൂൾ ഏഴാം സ്ഥാനത്തെത്തി .
കലോത്സവം .ഗണിതോത്സവം ,അറബിക് കലോത്സവം എന്നിവയിൽ പങ്കെടുത്ത കുട്ടികൾ ട്രോഫികളുമായി  

Monday, 2 December 2019

  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 
രക്ഷിതാക്കളുടെ യോഗം 
  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 
 2019 ഡിസംബർ 6  വെള്ളിയാഴ്ച  വൈകുന്നേരം 6 .30 നു 
 ജ്ഞാന പ്രദായനി എ എൽ പി സ്‌കൂളിൽ വെച്ച്    രക്ഷിതാക്കൾക്കായി  ഒരുബോധവത് കരണ 
പരിപാടി സംഘടിപ്പിക്കുന്നു   യോഗത്തിൽ വെച്ചു വാർഷികാഘോഷ നടത്തിപ്പിനെ  പ്പറ്റി തീരുമാനം  എടുക്കേണ്ടതിനാൽ    എല്ലാ രക്ഷിതാക്കളും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു 
എന്ന്
       പി വി ഷാജി                                                              കെ പി അനിൽകുമാർ
ഹെഡ്മാസ്റ്റർ                                                                      പ്രസിഡണ്ട് പി ടി എ 

Wednesday, 8 August 2018

swalha siya c
Niranjana  R S
2017-18 ലെ LS Sവിജയികൾ  അഭിനന്ദനങൾ   



Tuesday, 6 February 2018


ജ്ഞാ നപ്രദായനി  എ എൽ പി സ്‌കൂൾ നന്മണ്ട 
അക്കാദമിക്  മാസ്റ്റർപ്ലാൻ  പ്രകാശനം 
 ശ്രീമതി അജിത അറാങ്കോട്ട് വൈസ് പ്രസിഡണ്ട്  നന്മണ്ട ഗ്രാമ പഞ്ചായത്ത്

09 -02 -2018  വെള്ളി  രാവിലെ  10 .30 മണി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ  ഭാഗ മായി തയ്യാറാക്കിയ  അക്കാദമിക മാസ്റ്റർ പ്ലാനിൻറെ പ്രകാശനം 09 -02 -2018  വെള്ളി  രാവിലെ  10 .30 മണിക്ക്  സ്‌കൂൾ ഓഡിറ്റോറിയ ത്തിൽ വെച്ച് നടക്കും  .യോഗത്തിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു
കാര്യ പരിപാടി
 സ്വാഗതം                       ഷാജി പി വി  ഹെഡ്മാസ്റ്റർ
അധ്യക്ഷൻ                    ടി കെ സൗമീന്ദ്രൻ   മാനേജർ  ജ്ഞാ നപ്രദായനി  എ എൽ പി സ്‌കൂൾ
ഉദ്‌ഘാടനം                     ശ്രീമതി അജിത അറാങ്കോട്ട് വൈസ് പ്രസിഡണ്ട്  നന്മണ്ട                              ഗ്രാമ പഞ്ചായത്ത്
അക്കാദമിക്
 മാസ്റ്റർപ്ലാൻ
വിശദീകരണം          അനിൽകുമാർ  എൻ
ആശംസ   പിടിഎ പ്രതിനിധികൾ,
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,
സന്നദ്ധ സംഘടനാ പ്രതിനിധികൾ,
പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ,
വിദ്യാലയ വികസന സമിതി ഭാരവാഹികൾ,
നന്ദി പ്രകാശനം  പി എം സൽവ
                     

Tuesday, 19 December 2017



 ജ്ഞാനപ്രദായനി  എ എൽ പി സ്കൂൾ  നന്മണ്ട         മികവുറ്റ ഉച്ചഭക്ഷണപരിപാടി  അമ്മമാർക്കായി പാചക മത്സരം  
മത്സര വിജയികൾക്ക് കാഷ് പ്രൈസുകളും സ്‌പോൺസേർഡ് സമ്മാന ങ്ങളും  
15.12.2017നു ചേർന്ന ഫാദർ  പി ടി എ  യുടെ അനുമതിയോടെ  സംഘടിപ്പിക്കുന്ന പ്രസ്തുത മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വർ ഈ നമ്പറിൽ  പേര് രജിസ്റ്റർ ചെയ്യുക. 9946218199 (ഷമീന ടീച്ചർ)  സ്‌കൂളിന്റെ വാട്സ്ആപ് ഗ്രൂപ്പിലും രജിസ്റ്റർ ചെയ്യാം
നിബന്ധനകൾ --മത്സരത്തിൽ രണ്ടു പേർ ചേർന്ന് ഒരു Team  ആയി ആണ് മത്സരിക്കേണ്ടത്. സ്കൂളിൽ സാധാരണ തയ്യാറാക്കുന്ന ഭക്ഷണത്തോടൊപ്പം രണ്ടു വിഭവങ്ങൾ കൂടി തയ്യാറാക്കിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. തയ്യാറാക്കേണ്ട വിഭവങ്ങൾ -കൂട്ടുകറി .അവിയൽ ,പച്ചടി  മൂന്ന് ഇനത്തിൽ രണ്ടെണ്ണം തിരഞ്ഞെടുക്കാം സ്‌കൂളിൽ വെച്ചോ വീട്ടിൽ വെച്ചോ തയ്യാറാക്കാം മത്സരത്തിന് മാർക്കിടുന്നത് അതാതു ദിവസം ഭക്ഷണം കഴിക്കുന്ന കുട്ടികളായിരിക്കും. excellent 5 മാർക്ക്** very good 4 മാർക്ക്**good  3മാർക്ക്**  average 2 മാർക്ക് **മാർക്കിടുന്നതിനുള്ള പ്രത്യേക സ്ലിപ്പുകൾ അതാതു ദിവസം കുട്ടികൾക്ക് നൽകി മാർക്ക് രേഖപ്പെടുത്തി വാങ്ങി വെക്കും  മത്സരം ജനുവരി15 നു ആരംഭിച്ചു  മാർച്ച് 15 ന്  അവസാനിക്കും 40 ടീമുകൾക്ക് അവസരം. ഇതുമായി ബന്ധപ്പെട്ട് മദർ പി ടി എ യുടെ ഒരു  യോഗം ജനുവരി ആദ്യ വാരം സ്‌കൂളിൽ ചേരുന്നതാണ്.
**പൊതു വിദ്യാഭ്യാസ  സംരക്ഷണയജ്ഞ൦ **  വിദ്യാലയം എല്ലാ തലത്തിലും മികവിലേക്ക്**