ജ്ഞാനപ്രദായനി എ എൽ പി സ്കൂൾ നന്മണ്ട മികവുറ്റ ഉച്ചഭക്ഷണപരിപാടി അമ്മമാർക്കായി പാചക മത്സരം
മത്സര വിജയികൾക്ക് കാഷ് പ്രൈസുകളും സ്‌പോൺസേർഡ് സമ്മാന ങ്ങളും
15.12.2017നു ചേർന്ന ഫാദർ പി ടി എ യുടെ അനുമതിയോടെ സംഘടിപ്പിക്കുന്ന പ്രസ്തുത മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വർ ഈ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക. 9946218199 (ഷമീന ടീച്ചർ) സ്‌കൂളിന്റെ വാട്സ്ആപ് ഗ്രൂപ്പിലും രജിസ്റ്റർ ചെയ്യാം
നിബന്ധനകൾ --മത്സരത്തിൽ രണ്ടു പേർ ചേർന്ന് ഒരു Team ആയി ആണ് മത്സരിക്കേണ്ടത്. സ്കൂളിൽ സാധാരണ തയ്യാറാക്കുന്ന ഭക്ഷണത്തോടൊപ്പം രണ്ടു വിഭവങ്ങൾ കൂടി തയ്യാറാക്കിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. തയ്യാറാക്കേണ്ട വിഭവങ്ങൾ -കൂട്ടുകറി .അവിയൽ ,പച്ചടി മൂന്ന് ഇനത്തിൽ രണ്ടെണ്ണം തിരഞ്ഞെടുക്കാം സ്‌കൂളിൽ വെച്ചോ വീട്ടിൽ വെച്ചോ തയ്യാറാക്കാം മത്സരത്തിന് മാർക്കിടുന്നത് അതാതു ദിവസം ഭക്ഷണം കഴിക്കുന്ന കുട്ടികളായിരിക്കും. excellent 5 മാർക്ക്** very good 4 മാർക്ക്**good 3മാർക്ക്** average 2 മാർക്ക് **മാർക്കിടുന്നതിനുള്ള പ്രത്യേക സ്ലിപ്പുകൾ അതാതു ദിവസം കുട്ടികൾക്ക് നൽകി മാർക്ക് രേഖപ്പെടുത്തി വാങ്ങി വെക്കും മത്സരം ജനുവരി15 നു ആരംഭിച്ചു മാർച്ച് 15 ന് അവസാനിക്കും 40 ടീമുകൾക്ക് അവസരം. ഇതുമായി ബന്ധപ്പെട്ട് മദർ പി ടി എ യുടെ ഒരു യോഗം ജനുവരി ആദ്യ വാരം സ്‌കൂളിൽ ചേരുന്നതാണ്.
**പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ൦ ** വിദ്യാലയം എല്ലാ തലത്തിലും മികവിലേക്ക്**
No comments:
Post a Comment